ബത്ഹ

സ​ങ്ക​ട​ക്ക​ല്ലും ഭാ​ര​ത് റ​സ്​​റ്റോ​റ​ൻ​റും

ഓ​ടി​യെ​ത്താ​റു​ണ്ടി​ത്തി​രി നേ​ര​ത്തൊ-

രി​ത്തി​രി ചി​രി​യു​ടെ കൂ​ട്ട് തേ​ടി

കൂ​ടെ ന​ട​ന്ന​വ​ർ, കൂ​ട്ടം പി​രി​ഞ്ഞ​വ​ർ-

ക്കൊ​പ്പ​മി​രി​യ്ക്കു​വാ​ന​ൽ​പ​നേ​രം

‘ബ​ത്ത’ മ​നു​ഷ്യ​ക്ക​ട​ൽ ക​ണ​ക്കേ

സ്നേ​ഹ​ത്തി​ര​ക​ൾ ഹൃ​ദ​യം ന​ന​ച്ചു​പോ​കും

വി​ശ്ര​മം വേ​ണ്ടെ​ന്ന പോ​ലെ​യാ​ണോ​ർ​മ​ക​ൾ

ആ​യി​രം വാ​ക്കി​​ന്റെ വ​രി​പി​ടി​ച്ച്

ക​ട​ൽ ക​ട​ന്നൊ​രു ക​ത്ത് കാ​ത്തി​രി​ക്കും

പോ​സ്​​റ്റ്​ ബോ​ക്സ്‌ 1276ൽ

​ഭാ​ര​ത് റ​സ്​​റ്റോ​റ​ന്റി​ൻ മേ​ശ​വ​രി​പ്പി​ലാ​യ്

സ്നേ​ഹ​മോ ദുഃ​ഖ​മോ കാ​ത്തി​രി​പ്പ്?

ക​ത്തി​ലൊ​രെ​ണ്ണ​മെ​നി​ക്കു​മു​ണ്ട്

അ​തി​ൽ മു​ത്തി​മ​ണ​ത്തൊ​രു ഗ​ന്ധ​മു​ണ്ട്

ഒ​ത്തി​രി സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ട്

മാ​റി​ലൊ​ട്ടി​പ്പി​ടി​ച്ച​തി​രി​ക്ക​ണൊ​ണ്ട്

വാ​യി​ച്ചെ​ടു​ക്കു​വാ​ന​റി​യി​ല്ല​യെ​ങ്കി​ലും

വാ​യി​ച്ചു​കേ​ട്ട​തി​ൻ ശേ​ഷ​മെ​ത്ര-

നേ​രം വി​ര​ൽ തൊ​ട്ടു വി​ങ്ങ​ലേ​ൽ​ക്കും

ഉ​ള്ളി​ലോ​രോ​വ​രി​യും പ​തി​ച്ചു​വ​ക്കും

സ​ങ്ക​ട​ക്ക​ല്ലി​ന്റെ തോ​ള​ത്തി​രു​ന്നാ​ധി

തീ​ർ​ക്കു​ന്നൊ​രി​ത്തി​രി നേ​ര​മു​ണ്ട്

സ്വ​പ്ന​ങ്ങ​ളൊ​ക്കെ നി​ന​ച്ചെ​ടു​ക്കാം

നെ​ടു​വീ​ർ​പ്പി​ലാ‘​ത്തീ’ കെ​ടു​ത്തി​വ​ക്കാം

ഇ​ന്ന​ത്തെ ‘ബ​ത്ത’​യ​ല്ലോ​ർ​മ​ക​ൾ-

ക്കൊ​രു​വി​ളി, ഒ​രു ക​ത്ത്

കാ​ത്തൊ​രു കാ​ല​മു​ണ്ട്

ക​ള​റു​ള്ള ഫോ​ട്ടോ​യി​ൽ കാ​ലം പ​തി​പ്പി​ച്ച

ചി​രി​യി​ലാ നോ​വി​​ന്റെ നി​ഴ​ലു​മു​ണ്ട്.

Tags:    
News Summary - arts club-bathha-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.