റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ സംഘടിപ്പിക്കുന്ന ‘കരുതലും കാവലും’ എന്ന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിർണയ ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെ നോർക്കയുമായി ബന്ധപ്പെട്ട ഐ.ഡി രജിസ്ട്രേഷൻ, പ്രവാസിരക്ഷ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും നൽകും.
മലസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ സൗജന്യ ആരോഗ്യ പരിശോധനയും വൈകീട്ട് നാല് മുതൽ ഡോ. അബ്ദുൽ അസീസ് ജീവിതശൈലീരോഗങ്ങളെക്കുറിച്ചും ഡോ. കെ.ആർ. ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തിലും സംസാരിക്കും.
പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോ. എൻ.ആർ. സഫീർ ആരോഗ്യ ബോധവത്കരണ ക്ലാസെടുക്കും. ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നൗഫൽ (0538629786), മുകുന്ദൻ (0509441302), സിംനേഷ് (0569756445), ഗിരീഷ് കുമാർ (0500905913) എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.