സൗദി അറേബ്യയിൽ രോഗമുക്തി നിരക്ക്​ 95 ശതമാനമായി

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ രോഗമുക്തി 95 ശതമാനമായി. രാജ്യത്ത്​ ആകെ സ്ഥിരീകരിച്ച കോവിഡ്​ കേസുകളിൽ അഞ്ച്​ ശതമാനം മാത്രമാണ്​ ചികിത്സയിലുള്ളത്​. ബാക്കി മുഴുവൻ രോഗികളും സുഖം പ്രാപിച്ചു. ശനിയാഴ്​ച 769 പേരാണ്​ സുഖം പ്രാപിച്ചത്​.

461 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിക്കുകയും 30 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിക്കുകയും ചെയ്​തു. ആകെ റിപോർട്ട്​ ചെയ്​ത 3,32,329 പോസിറ്റീവ്​ കേസുകളിൽ 3,16,405ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4655 ആയി ഉയർന്നു. 1.4 ശതമാനമാണ്​ രാജ്യത്തെ മരണനിരക്ക്​.

രാജ്യത്ത്​ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,730 ആയാണ്​ കുറഞ്ഞത്​. ഇതിൽ 1035 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 4, ജിദ്ദ 4, മക്ക 7, ദമ്മാം 2, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, അബഹ 3, തബൂക്ക്​ 1, ജീസാൻ 2, അബൂ അരീഷ്​ 1, സബ്​യ 1, അൽബാഹ 1, റഫ്​ഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 49. മക്ക​ 42, മദീന​ 40, ഹുഫൂഫ്​ 29, റിയാദ്​ 27, ഹാഇൽ 21, മുബറസ്​ 18, ഖമീസ്​ മുശൈത്ത്​​ 18, ബൽജുറഷി 17, യാംബു 16, ദമ്മാം 16, ജീസാൻ 15, അലൈത്ത്​ 13, അബഹ 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്​ച 38,528 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,314,085 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1061, ജിദ്ദ 934, മക്ക 734, ഹുഫൂഫ്​ 242, ത്വാഇഫ്​ 198, മദീന 132, ദമ്മാം 134, അബഹ 102, ജീസാൻ 99, ബുറൈദ 95, മുബറസ്​ 75, തബൂക്ക്​ 68, അറാർ 63, ഹാഇൽ 67, ഹഫർ അൽബാത്വിൻ 64, മഹായിൽ 42, സബ്​യ 41, അൽബാഹ 36, ഖത്വീഫ് 32, അബൂ അരീഷ്​ 29, സകാക 26, ഖമീസ്​ മുശൈത്ത്​​ 26, ബീഷ​ 27, ബെയ്​ഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 24, ഖർജ്​ 19, അൽഖുവയ്യ 18,

ഖോബാർ 15, ​അയൂൺ 17, സാംത 17, നജ്​റാൻ 14, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, റഫ്​ഹ 6, അഹദ്​ മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3,

ഹായ്​ത്​ 3, ദമദ്​ 3, സുൽഫി 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Tags:    
News Summary - covid cure rate in saudi arabia became 95 percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.