സൗദി അറേബ്യയിൽ രോഗമുക്തി നിരക്ക് 95 ശതമാനമായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി 95 ശതമാനമായി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ അഞ്ച് ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കി മുഴുവൻ രോഗികളും സുഖം പ്രാപിച്ചു. ശനിയാഴ്ച 769 പേരാണ് സുഖം പ്രാപിച്ചത്.
461 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 30 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിക്കുകയും ചെയ്തു. ആകെ റിപോർട്ട് ചെയ്ത 3,32,329 പോസിറ്റീവ് കേസുകളിൽ 3,16,405ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4655 ആയി ഉയർന്നു. 1.4 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,730 ആയാണ് കുറഞ്ഞത്. ഇതിൽ 1035 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 4, മക്ക 7, ദമ്മാം 2, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, അബഹ 3, തബൂക്ക് 1, ജീസാൻ 2, അബൂ അരീഷ് 1, സബ്യ 1, അൽബാഹ 1, റഫ്ഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്തത് ജിദ്ദയിലാണ്, 49. മക്ക 42, മദീന 40, ഹുഫൂഫ് 29, റിയാദ് 27, ഹാഇൽ 21, മുബറസ് 18, ഖമീസ് മുശൈത്ത് 18, ബൽജുറഷി 17, യാംബു 16, ദമ്മാം 16, ജീസാൻ 15, അലൈത്ത് 13, അബഹ 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 38,528 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,314,085 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1061, ജിദ്ദ 934, മക്ക 734, ഹുഫൂഫ് 242, ത്വാഇഫ് 198, മദീന 132, ദമ്മാം 134, അബഹ 102, ജീസാൻ 99, ബുറൈദ 95, മുബറസ് 75, തബൂക്ക് 68, അറാർ 63, ഹാഇൽ 67, ഹഫർ അൽബാത്വിൻ 64, മഹായിൽ 42, സബ്യ 41, അൽബാഹ 36, ഖത്വീഫ് 32, അബൂ അരീഷ് 29, സകാക 26, ഖമീസ് മുശൈത്ത് 26, ബീഷ 27, ബെയ്ഷ് 24, വാദി ദവാസിർ 23, അൽറസ് 24, ഖർജ് 19, അൽഖുവയ്യ 18,
ഖോബാർ 15, അയൂൺ 17, സാംത 17, നജ്റാൻ 14, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 6, അഹദ് മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3,
ഹായ്ത് 3, ദമദ് 3, സുൽഫി 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.