റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. പുതുതായി രോഗം പടരുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് തുടര്‍ച്ചയായി അനുഭവപ്പെടുന്നത്. രാജ്യമാകെ രോഗവ്യാപന തോതില്‍ കുറവുണ്ടാകുന്നു എന്നാണ് വ്യക്തമാകുന്നത്. 1759 പേര്‍ക്ക് മാത്രമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് തുടരുകയും ചെയ്യുന്നു. 

2945 പേര്‍ക്കാണ് ബുധനാഴ്ച രോഗമുക്തിയുണ്ടായത്. 27 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി. ആകെ മരണ സംഖ്യ 2816 ആണ്. രാജ്യത്തെ  രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41205 ആയി കുറഞ്ഞു. ഇതില്‍ 2063 പേരുടെ നില  ഗുരുതരമാണ്. 
ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ് 11, ജിദ്ദ 8, മക്ക 1, ദമ്മാം 2, മദീന 1, ഹുഫൂഫ് 1, ഹഫര്‍ അല്‍ബാത്വിന്‍ 1, വാദി ദവാസിര്‍ 1, വാദി ദവാസിര്‍ 1,  മഹായില്‍ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,845 കോവിഡ് ടെസ്റ്റുകള്‍ നടന്നപ്പോള്‍ രാജ്യത്താകെ ഇതുവരെ നടന്ന  ടെസ്റ്റുകളുടെ എണ്ണം 32,37,731 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലായത്. കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫാണ് പുതിയ  രോഗികളുടെ എണ്ണത്തില്‍ മുന്നില്‍, 160. രണ്ടാം സ്ഥാനത്ത് 122 രോഗികളുമായി മക്കയും മൂന്നാം സ്ഥാനത്ത് 108 രോഗികളുമായി റിയാദും ഉണ്ട്. മരണനിരക്കില്‍  ഒന്നാംസ്ഥാനത്തുള്ള റിയാദില്‍ ആകെ മരണ സംഖ്യ 804 ആയി. ജിദ്ദയില്‍ 661ഉം മക്കയില്‍ 522ഉം ആളുകള്‍ മരിച്ചു.


മരണം പ്രദേശം തിരിച്ച കണക്ക്:

റിയാദ് 804, ജിദ്ദ 661, മക്ക 522, മദീന 114, ദമ്മാം 97, ഹുഫൂഫ് 100, ത്വാഇഫ് 81, തബൂക്ക് 46, ബുറൈദ 37, ജീസാന്‍ 27, അറാര്‍ 23, ഖത്വീഫ് 23, മുബറസ് 22, ഹഫര്‍  അല്‍ബാത്വിന്‍ 25, ഹാഇല്‍ 22, വാദി ദവാസിര്‍ 19, അല്‍ഖുവയ്യ 14, ഖോബാര്‍ 13, ബെയ്ഷ് 12, ഖര്‍ജ് 13, സബ്‌യ 11, അല്‍ബാഹ 10, മഹായില്‍ 10, അബഹ 9, സകാക 8,  ഖമീസ് മുശൈത്ത് 7, ബീഷ 7, ജുബൈല്‍ 3, അബൂഅരീഷ് 6, അയൂണ്‍ 5, ഹുറൈംല 5, ഉനൈസ 5, അല്‍മജാരിദ 4, നാരിയ 3, ഖുന്‍ഫുദ 3, അഹദ് റുഫൈദ 3, നജ്‌റാന്‍ 3,  സുലയില്‍ 3, ശഖ്‌റ 3, യാംബു 3, അല്‍മദ്ദ 2, അല്‍ബദാഇ 2, ദഹ്‌റാന്‍ 2, ഖുറായത് 2, അല്‍റസ് 2, അല്‍അര്‍ദ 2, മുസാഹ്മിയ 2, ഹുത്ത സുദൈര്‍ 2, റിജാല്‍ അല്‍മ 2, റഫ്ഹ  1, സുല്‍ഫി 1, ദുര്‍മ 1, അല്‍നമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മന്‍ദഖ് 1, അല്‍ദായര്‍ 1.
 

Tags:    
News Summary - covid patients number decreasing in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.