ജിദ്ദ: നമസ്കരിക്കാനെത്തിയവരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പള്ളികൾ കൂടി അടച്ചതായി സൗദി മതകാര്യ വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച 10 പള്ളികൾ അടച്ചിരുന്നു. ഇതോടെ ഇതുവരെ അടച്ച പള്ളികളുടെ എണ്ണം 22 ആയി. ഇതിൽ അണുമുക്തമാക്കൽ ജോലികൾ പൂർത്തിയാക്കിയ ശേഷം ആറ് പള്ളികൾ തുറന്നിട്ടുണ്ട്. അടച്ചുപൂട്ടിയ പള്ളികളിൽ എെട്ടണ്ണം റിയാദ് മേഖലയിലാണെന്ന് മന്ത്രാലയ റിപ്പോർട്ടിലുണ്ട്. നാലെണ്ണം റിയാദ് നഗരത്തിലെ തുവൈഖ്, ഖസ്ർ, ഉറൈജാഹ്, ഖുർതുബ എന്നീ ഡിസ്ട്രിക്റ്റുകളിലാണ്.
രണ്ടെണ്ണം ഹുറൈംലയിലും ഒാരോന്നുവീതം ദിലം, വാദി ദവാസിർ മേഖലകളിലുമാണ് അടച്ചത്. കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖ്, അസീർ മേഖലയിലെ തത്ലീത് എന്നിവിടങ്ങളിൽ ഒാരോ പള്ളിയും അൽജൗഫിലെ സകാകയിൽ രണ്ട് പള്ളികളും പൂട്ടിയതിലുൾപ്പെടും. അടച്ച പള്ളികൾ അണുമുക്തമാക്കൽ ജോലികൾ പൂർത്തിയായാൽ തുറക്കും. പ്രത്യേക സമിതി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അതതു മേഖല മുനിസിപ്പാലിറ്റി, ആരോഗ്യ കാര്യാലയം, പള്ളി കാര്യാലയം എന്നിവയുമായി സഹകരിച്ച് വിദഗ്ധ കമ്പനികളുടെ സഹായത്തോടെയാണ് അണുമുക്തമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.