കോവിഡ്​ ബാധ​: സൗദിയിൽ ഒമ്പത്​ മാസത്തെ ഏറ്റവും കുറവ്​

റിയാദ്​: കോവിഡ്​ വ്യാപനം സൗദി അറേബ്യയിൽ സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കിലേക്ക്​ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞു. ഞായറാഴ്​ച 139 പേർക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. എന്നാൽ 202 രോഗബാധിതർ സുഖം പ്രാപിച്ചു.

രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 പേർ മരിച്ചു. രാജ്യത്തെ ​െമാത്തം രോഗബാധിതരുടെ എണ്ണം 3,59,888ഉം രോഗമുക്തരുടെ എണ്ണം 3,50,549ഉം ആയി. മരണസംഖ്യ 6048 ആയി ഉയർന്നു.

കോവിഡ്​ ബാധിതരായി ഇനി ബാക്കിയുള്ളത്​ 3291 പേർ മാത്രമാണ്​​. ഇതിൽ 499 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിൽ കഴിയുന്നത്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തിനിരക്ക്​ 97.5 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 44, മക്ക 33, കിഴക്കൻ പ്രവിശ്യ 16, അസീർ​ 14, മദീന 11, തബൂക്ക്​ 5, അൽജൗഫ്​ 4, അൽബാഹ 4, ഖസീം 3, നജ്​റാൻ 2, ഹാഇൽ 2, ജീസാൻ 1.

Tags:    
News Summary - covid rate nine-month low in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.