റിയാദ്: സൗദി അറേബ്യയിൽ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം കോവിഡ് മൂലമുള്ള മരണനിരക്കും നേരിയ തോതിൽ ഉയർന്ന് തുടങ്ങി. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേരാണ് മരിച്ചത്. 398 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 404 പേർ കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 346,880 പോസിറ്റീവ് കേസുകളിൽ 333,409 പേർ രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8088 പേരാണ്. അതിൽ 766 പേരുടെ നില ഗുരുതരമാണ്. നീണ്ട കാലത്തിന് ശേഷം റിയാദിൽ പുതിയ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായി.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 53. മദീന 48, യാംബു 38, ജിദ്ദ 37, മക്ക 32, ഖമീസ് മുശൈത്ത് 11, ഹാഇൽ 11, ബുറൈദ 9, അറാർ 9, ഹുഫൂഫ് 8, ഖുറയാത് അൽഉൗല 7, വാദി ദവാസിർ 7, മിദ്നബ് 5, ഉനൈസ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.