Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ​...

കോവിഡ്​: സൗദിയിൽ​ മരണനിരക്കിലും നേരിയ വർധന

text_fields
bookmark_border
കോവിഡ്​: സൗദിയിൽ​ മരണനിരക്കിലും നേരിയ വർധന
cancel

റിയാദ്​: സൗദി അറേബ്യയിൽ രണ്ടാഴ്​ചത്തെ ഇടവേളക്ക്​ ശേഷം കോവിഡ്​ മൂലമുള്ള മരണനിരക്കും നേരിയ തോതിൽ ഉയർന്ന്​ തുടങ്ങി. വെള്ളിയാഴ്​ച രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേരാണ്​ മരിച്ചത്​. 398 പേർക്ക്​​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു​. 404 പേർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്​ത 346,880 പോസിറ്റീവ്​ കേസുകളിൽ 333,409 പേർ രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8088 പേരാണ്​. അതിൽ 766 പേരുടെ നില ഗുരുതരമാണ്​. നീണ്ട കാലത്തിന്​ ശേഷം റിയാദിൽ പുതിയ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായി.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 53. മദീന​​ 48, യാംബു​​ 38, ജിദ്ദ 37, മക്ക​​ 32, ഖമീസ്​ മുശൈത്ത്​​​​ 11, ഹാഇൽ​​ 11, ബുറൈദ 9, അറാർ 9, ഹുഫൂഫ്​ 8, ഖുറയാത്​ അൽഉൗല​ 7, വാദി ദവാസിർ 7, മിദ്​നബ്​​​​ 5, ഉനൈസ​ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid​Covid 19Covid gulf
News Summary - covid: Slight increase in death rate in Saudi Arabia
Next Story