കോവിഡ്​: സൗദിയിൽ പ്രതിദിന മരണനിരക്ക്​ വീണ്ടും കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ്​ വെള്ളിയാഴ്​ച രേഖപ്പെടുത്തിയത്​. കോവിഡ്​ മൂലം ഏഴുപേരാണ്​ രാജ്യത്ത്​ വിവിധയിടങ്ങളിലായി മരിച്ചത്​. 137 പേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു.

228 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 3,62,878ഉം രോഗമുക്തരുടെ എണ്ണം 3,54,081ഉം ആയി. മരണസംഖ്യ 6230 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2567 പേരാണ്​. ഇതിൽ 362 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 41, മക്ക 34, കിഴക്കൻ പ്രവിശ്യ 18, മദീന 11, അസീർ 7, തബൂക്ക്​ 6, നജ്​റാൻ 5, വടക്കൻ മേഖല 4, ഖസീം 3, അൽബാഹ 3, ഹാഇൽ 2, ജീസാൻ 2, അൽജൗഫ്​ 1.

Tags:    
News Summary - covid: The daily death toll in Saudi Arabia has dropped again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.