സൗദി ബജറ്റ് 2021 ഫോറം ഡയലോഗ്​ സെഷനിൽ സംസാരിക്കുന്നതിനിടെ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ സൗദിയിലെത്തിയ കോവിഡ്​ വാക്​സിൻ ഉയർത്തികാട്ടുന്നു

കോവിഡ്​ വാക്​സിൻ സൗദിയിലെത്തി

ജിദ്ദ: ഫൈസർ കമ്പനിയുടെ കോവിഡ്​ പ്രതിരോധ വാക്​സിൻ (ഫൈസർ ബയോ എൻടെക് വാക്സിൻ) സൗദിയിലെത്തിയതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ അറിയിച്ചു. ആദ്യഗഡു വാക്​സിനാണ്​ എത്തിയത്​. മൂന്ന്​ ഗഡുക്കളായി സൗദിയിലെത്തിക്കുമെന്നാണ്​ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്​. രാജ്യത്ത്​ എല്ലാവർക്കും​ സൗജന്യമായാണ്​ വാക്​സിൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ രാജ്യത്ത്​ നിന്ന്​ ഇല്ലായ്​മ ചെയ്യാനും​​ ആശ്വാസം നേടാനുമുള്ള തുടക്കമാണിതെന്നും വാക്​സിൻ ഉയർത്തി കാട്ടി മന്ത്രി വ്യക്തമാക്കി.

കോവിഡിനെ നേരിടാൻ രാജ്യം അസാധാരണവും ചരിത്രപരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും​ ബജറ്റ് 2021 ഫോറം ഡയലോഗ്​ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ​കാലത്ത്​ ആരോഗ്യ മേഖലയെ പിന്തുണക്കാൻ ഞങ്ങൾ അഭ്യർഥിച്ച പണം സർക്കാർ അടിയന്തിരമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു​. മൂന്നു മാസത്തിനുള്ളിൽ ആശുപത്രികളിൽ കിടക്കകൾ 60 ശതമാനം വർധിപ്പിച്ചിട്ടുണ്ട്​. പ്രതിസന്ധികളെ നേരിടുന്നതിൽ രാജ്യം മികച്ച അനുഭവം നേടിയിട്ടുണ്ട്​.

വൈറസ് ​ബാധ കുറക്കുന്നതിനും പടരാതിരിക്കുന്നും മുൻകരുതലുകൾക്ക്​ ഫലപ്രദമായ പങ്കുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ്​ പ്രതിസന്ധി കാലത്ത്​ മനുഷ്യ ആരോഗ്യത്തിന്​ മുൻഗണന നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നതായി ബജറ്റ്​ ഫോറം ഡയലോഗ്​ സെഷനിൽ സംസാരിക്കവേ ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു.

കോവിഡ്​ പ്രതിസന്ധിയോട്​ ഗവൺമെൻറ്​ പെ​െട്ടന്ന് തന്നെ​ പ്രതികരിച്ചു. പല രാജ്യങ്ങളും അവരുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്​ നിരോധിച്ചതിനാൽ മെഡിക്കൽ ഉൽപന്നങ്ങൾ നൽകാൻ പാടുപെട്ടു. പൊതുകടത്തി​െൻറ വലുപ്പത്തെക്കുറിച്ച്​ ആശങ്കകളൊന്നുമില്ല. തന്ത്രപ്രധാനമായ ഒരു നയമെന്ന നിലയിൽ പൊതുകടം തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ട്​. കമ്മി നേരിടാൻ രാജ്യത്തിന്​ നല്ല സാമ്പത്തിക കരുത്തുണ്ട്​. പുതിയ സാമ്പത്തിക വർഷം വീണ്ടെടുക്കലി​െൻറ വർഷമായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Covid vaccine arrives in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.