റിയാദ്: കെ.പി.സി.സിയുടെ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സൗദിയിലെ കോഓഡിനേറ്ററായി നിയമിതനായ നൗഫൽ പാലക്കാടനെ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബത്ഹയിലെ സബർമതി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ ഷാൾ അണിയിച്ചു.
പ്രിയദർശിനി പബ്ലിക്കേഷൻസ് നടത്തുന്ന ഏതൊരു പരിപാടിക്കും ജില്ല കമ്മിറ്റിയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, സീനിയർ വൈസ് പ്രസിഡൻറ് സലീം കളക്കര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്, സെൻട്രൽ കമ്മിറ്റി സ്പോർട്സ് കൺവീനർ ബഷീർ, ജില്ല ഭാരവാഹികളായ സാദിഖ് വടപുറം, ഷൗക്കത്ത് ഷിഫാ, ശിഹാബ് അരിപ്പൻ.
സലീം വാഴക്കാട്, അൻസാർ വാഴക്കാട്, ഷറഫു ചിറ്റാൻ, റഫീഖ് കൊടിഞ്ഞി, ബനൂജ് പൂക്കോട്ടുംപാടം, മുത്തു പാണ്ടിക്കാട്, ഭാസ്കരൻ മഞ്ചേരി, പ്രഭാകരൻ ഒളവട്ടൂർ, ഉണ്ണി വാഴയൂർ, സൈനുദ്ദീൻ വെട്ടത്തൂർ, വണ്ടൂർ നിയോജക മണ്ഡലം പ്രസിഡൻറ് ഇ.പി. സഗീർ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് മുജീബ്, മഞ്ചേരി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ.
വേങ്ങര മണ്ഡലം സെക്രട്ടറി ഉമർ അലി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ, പൊന്നാനി മണ്ഡലം പ്രതിനിധി അൻസാർ നെയ്തല്ലൂർ, നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും വർക്കിങ് പ്രസിഡന്റ് വാഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.