'ഫൈസറി​'െൻറ കോവിഡ്​ വാക്​സിന്​​ സൗദിയിൽ അനുമതി

ജിദ്ദ: കോവിഡ്​ പ്രതിരോധ വാക്​സിനായ 'ഫൈസർ ബയോടെക്​ വാക്​സിൻ' (Pfizer-BioNtech Covid-19 Vaccine) സൗദിയിൽ വിതരണത്തിനെത്തും. വാക്​സിന്​ സൗദി ഫുഡ്​ ആൻഡ്​​ ഡ്രഗ്​ അതോറിറ്റി അംഗീകാരം നൽകി. നിർമാതാക്കളായ ഫൈസർ കമ്പനി വാക്​സിൻ വിതരണത്തിന്​ അനുമതി തേടി സമർപ്പിച്ച അപേക്ഷ അതോറിറ്റി​ അംഗീകരിച്ചു​. ഇതോടെ സൗദി ആരോഗ്യവകുപ്പിന്​ വാക്​സിൻ രാജ്യത്ത്​ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന്​ അതോറിറ്റി അറിയിച്ചു.

രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്​സിൻ സൗജന്യമായി നൽകുമെന്ന്​ സൗദി ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാക്​സിൻ രാജ്യത്ത്​ എത്തുന്ന തീയതിയും അത്​ നൽകുന്ന രീതിയും പിന്നീട്​ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു. അംഗീകരം തേടി നവംബർ 24 നാണ്​ ഫൈസർ കമ്പനി അപേക്ഷ നൽകിയത്​. ഉടൻ തന്നെ അതിന്മേൽ അതോറിറ്റി വിദഗ്​ധ പരിശോധന ആരംഭിക്കുകയായിരുന്നു.

വാക്​സിൻ ഫലപ്രാപ്​തി സംബന്ധിച്ച്​ വിശദമായ വിലയിരുത്തലും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും വാക്​സി​െൻറ സുരക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങളും പരിശോധിച്ചു. ഉൽപന്നത്തി​െൻറ ഗുണനിലവാരവും സ്ഥിരതയും കാണിക്കുന്ന ശാസ്​ത്രീയ വിവരങ്ങളും അവലോകനം ചെയ്​തു. ഉൽപാദന ഘട്ടങ്ങൾ പരി​ശോധിച്ചു. അന്താരാഷ്​ട്ര മാനദണ്ഡങ്ങളും തത്വങ്ങൾ പാലിക്കുന്നതിലെ പ്രതിബദ്ധതയും ഉറപ്പുവരുത്തി.

കമ്പനി നൽകിയ ഡാറ്റ പഠിക്കാൻ അതോറിറ്റി നിരവധി യോഗങ്ങൾ നടത്തി. പ്രാദേശിക, അന്തർദേശീയ വിദഗ്​ധരും ശാസ്​ത്രജ്ഞരുമായി കൂടിക്കാഴ്​ചകൾ നടത്തി. സൂക്ഷ്​മ തല സംശയങ്ങൾ വരെ ദൂരീകരിക്കാൻ അതോറിറ്റി വാക്​സിൻ നിർമാതാക്കളുമായി നിരന്തര കൂടിക്കാഴ്​ചയും ചർച്ചയും നടത്തി. പകർച്ചവ്യാധി രംഗത്തെ ശാസ്​ത്ര ഉപദേശക സംഘത്തി​െൻറ അഭിപ്രായം തേടി. ഉൽപന്നങ്ങൾ രജിസ്​റ്റർ ചെയ്യുന്നതിനുള്ള സമിതി ഡാറ്റയും ശാസ്​ത്രീയ റിപ്പോർട്ടുകളും പഠിക്കുന്നതിനുള്ള യോഗവും ചേർന്നു. സാ​േങ്കതികവും ശാസ്​ത്രീയവുമായ വശങ്ങൾ ചർച്ച ചെയ്​തു.

ഇതി​െൻറയെല്ലാം അന്തിമഫലമായാണ്​ വാക്​സിന്​ അംഗീകാരം നൽകാനും രാജ്യത്ത്​ ഉപയോഗിക്കാനും അതിന്​ ഗുണഭോക്താക്കളുടെ രജിസ്​ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചതെന്ന്​ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ വകുപ്പി​െൻറ നിർദേശാനുസരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ച്​ ആവശ്യങ്ങൾക്ക്​ അനുസരിച്ച്​ ഇറക്കുമതി നടപടികൾ ആരംഭിക്കും. ഇറക്കുമതി ചെയ്യു​േമ്പാഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്​സി​െൻറ ഗുണനിലവാരം ഉറപ്പുവരുത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.