'ഫൈസറി'െൻറ കോവിഡ് വാക്സിന് സൗദിയിൽ അനുമതി
text_fieldsജിദ്ദ: കോവിഡ് പ്രതിരോധ വാക്സിനായ 'ഫൈസർ ബയോടെക് വാക്സിൻ' (Pfizer-BioNtech Covid-19 Vaccine) സൗദിയിൽ വിതരണത്തിനെത്തും. വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. നിർമാതാക്കളായ ഫൈസർ കമ്പനി വാക്സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അതോറിറ്റി അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് വാക്സിൻ രാജ്യത്ത് ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാക്സിൻ രാജ്യത്ത് എത്തുന്ന തീയതിയും അത് നൽകുന്ന രീതിയും പിന്നീട് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു. അംഗീകരം തേടി നവംബർ 24 നാണ് ഫൈസർ കമ്പനി അപേക്ഷ നൽകിയത്. ഉടൻ തന്നെ അതിന്മേൽ അതോറിറ്റി വിദഗ്ധ പരിശോധന ആരംഭിക്കുകയായിരുന്നു.
വാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച് വിശദമായ വിലയിരുത്തലും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും വാക്സിെൻറ സുരക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങളും പരിശോധിച്ചു. ഉൽപന്നത്തിെൻറ ഗുണനിലവാരവും സ്ഥിരതയും കാണിക്കുന്ന ശാസ്ത്രീയ വിവരങ്ങളും അവലോകനം ചെയ്തു. ഉൽപാദന ഘട്ടങ്ങൾ പരിശോധിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും തത്വങ്ങൾ പാലിക്കുന്നതിലെ പ്രതിബദ്ധതയും ഉറപ്പുവരുത്തി.
കമ്പനി നൽകിയ ഡാറ്റ പഠിക്കാൻ അതോറിറ്റി നിരവധി യോഗങ്ങൾ നടത്തി. പ്രാദേശിക, അന്തർദേശീയ വിദഗ്ധരും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചകൾ നടത്തി. സൂക്ഷ്മ തല സംശയങ്ങൾ വരെ ദൂരീകരിക്കാൻ അതോറിറ്റി വാക്സിൻ നിർമാതാക്കളുമായി നിരന്തര കൂടിക്കാഴ്ചയും ചർച്ചയും നടത്തി. പകർച്ചവ്യാധി രംഗത്തെ ശാസ്ത്ര ഉപദേശക സംഘത്തിെൻറ അഭിപ്രായം തേടി. ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമിതി ഡാറ്റയും ശാസ്ത്രീയ റിപ്പോർട്ടുകളും പഠിക്കുന്നതിനുള്ള യോഗവും ചേർന്നു. സാേങ്കതികവും ശാസ്ത്രീയവുമായ വശങ്ങൾ ചർച്ച ചെയ്തു.
ഇതിെൻറയെല്ലാം അന്തിമഫലമായാണ് വാക്സിന് അംഗീകാരം നൽകാനും രാജ്യത്ത് ഉപയോഗിക്കാനും അതിന് ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചതെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ വകുപ്പിെൻറ നിർദേശാനുസരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആവശ്യങ്ങൾക്ക് അനുസരിച്ച് ഇറക്കുമതി നടപടികൾ ആരംഭിക്കും. ഇറക്കുമതി ചെയ്യുേമ്പാഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്സിെൻറ ഗുണനിലവാരം ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.