ജിദ്ദ: കോവിഡിന് എതിരായ വ്യത്യസ്ത വാക്സിനുകൾ ഒരാളിൽ തന്നെ കുത്തിവെക്കുന്നതുകൊണ്ട് ഒരപകടവുമില്ലെന്നും പൂർണ സുരക്ഷിതമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം.
ഇതിനെതിരെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയതെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ പ്രചരിച്ച വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി പറഞ്ഞു. തെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ഗവേഷണങ്ങളുടെയും പ്രത്യേക ശാസ്ത്ര സമിതിയുടെയും കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണിത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇൗ രീതി നിലവിലുണ്ടെന്നും ആരോഗ്യവക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.