ത്വാഇഫ്: ക്രൗൺ പ്രിൻസ് ഒട്ടകോത്സവം നാലാം തവണയും ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഏറ്റവുമധികം ഒട്ടകങ്ങളെ പങ്കെടുപ്പിച്ച് ഓട്ടമത്സരം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയെന്ന റെക്കോഡാണ് നേടിയത്.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് ക്രൗൺ പ്രിൻസ് ഒട്ടകമേളയുടെ സുപ്രീം സംഘാടകസമിതി കൈപ്പറ്റി. 21,637 റൈഡുകളാണ് ആറാം പതിപ്പ് ഒട്ടകയോട്ട മത്സരങ്ങളുടെ എണ്ണത്തിൽ ഇത്തവണ പുതിയ റെക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് റൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വർധന 93.5 ശതമാനമാണ്. ആറ് പതിപ്പുകളിൽ പങ്കെടുത്ത ഒട്ടകങ്ങളുടെ എണ്ണം 98,929 ആയി. 2018-ലാണ് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആരംഭിച്ചത്. ഇതിനുമുമ്പ് ഒട്ടകോത്സവം മൂന്ന് തവണ ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഒട്ടകയോട്ട മത്സരങ്ങളിൽ ഏറ്റവുമധികം റൈഡുകൾ നിലയിലാണ് മുമ്പ് രണ്ട് തവണ റെക്കോർഡ് നേടിയത്.
ആദ്യത്തേതിൽ 11,178 റൈഡുകളും രണ്ടാമത്തേതിൽ 13,377 റൈഡുകൾ. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മോഡലിന്റെ അവതരണത്തിനാണ് മൂന്നാമത്തെ സർട്ടിഫിക്കറ്റ് ലഭിച്ചത്. 4.65 ഉയരവും 10 മീറ്റർ വീതിയുമുള്ള 51,200 ലൈറ്റിങ്ങുകളും ഇതിൽ അടങ്ങിയിരിക്കുന്നു. നാലാം തവണ ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് ലഭിച്ച റെക്കോഡ് 2024 വർഷം ‘ഒട്ടകത്തിന്റെ വർഷം’ എന്ന പദവിയുമായി പൊരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.