ജിദ്ദ: യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി ജിദ്ദയിലെത്തി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം യമനിലെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. രാജ്യത്തെ വികസന, ദുരിതാശ്വാസ, സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ചും രാജ്യവാസികളുടെ സൗഖ്യത്തിനായി ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
സൗദി സഹമന്ത്രി മുസാഇദ് അൽഅയ്ബാൻ, ജനറൽ ഇൻറലിജൻസ് പ്രസിഡൻസി ഡയറക്ടർ ഖാലിദ് അൽഹുമൈദാൻ, യമൻ പ്രസിഡൻറിെൻറ ഒാഫീസ് ഡയറക്ടർ അബ്ദുല്ല അൽഉലൈമി, പ്രസിഡൻറിെൻറ സുരക്ഷ വിഭാഗം കമാൻഡർ നാസർ അബ്ദുറബ്ബുഹാദി, അണ്ടർ സെക്രട്ടറി മുബാറക് അൽബാഹർ എന്നിവരും ചർച്ചകളിലുണ്ടായിരുന്നു. കഴിഞ്ഞദിവസം സൽമാൻ രാജാവിനെയും മൻസൂർ ഹാദിയും സംഘവും കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.