ഫോ​ട്ടോ: കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

സൗദി കിരീടാവകാശിയും തുർക്കി പ്രസിഡൻറും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനുമായി കൂടിക്കാഴ്​ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്​ കൂടിക്കാഴ്​ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അനുബന്ധ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്​തു.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽ-അയ്ബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽ-ഖസബി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽ-റഷീദ് എന്നിവരും തുർക്കി പ്രസിഡൻറി​െൻറ ഔദ്യോഗിക പ്രതിനിധി സംഘവും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.


Tags:    
News Summary - Crown Prince, Turkish president held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.