ജിദ്ദ: ജിദ്ദയിൽ നടന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സിലെ അവസാന റൗണ്ട് മത്സരം കാണാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും എത്തി. ഞായറാഴ്ച രാത്രിയിൽ മത്സരത്തിനുള്ള ഒരുക്കം പൂർണമായപ്പോഴാണ് കിരീടാവകാശി ജിദ്ദ കോർണിഷിലെ ട്രാക്കിലെത്തിയത്. കായികമന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ വരവേറ്റു. ശേഷം അദ്ദേഹം ട്രാക്കിലെ ആരംഭ പോയിൻറിലെത്തി ഫൈനൽ മത്സരം പ്രഖ്യാപിച്ചു. മത്സരം വീക്ഷിക്കുകയും പ്രശംസിക്കുകയും മത്സരാർഥികൾക്ക് വിജയാശംസയും നേർന്നു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ അസോസിയേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ, എഫ്.ഐ.എ പ്രസിഡൻറ് ജിയാൻ ടോഡ് എന്നിവർ കിരീടാവകാശിയെ ട്രാക്കിൽ അനുഗമിച്ചു. ഗാലറിയിൽ ഇരുന്നവരെ കിരീടാവകാശി കൈയുയർത്തി വീശി അഭിവാദ്യം ചെയ്തു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ എന്നിവരും മന്ത്രിമാരുമായി നിരവധിപേരും ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് അവസാന റൗണ്ട് മത്സരം കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.