റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾചറൽ സൊസൈറ്റിയുടെ 29ാമത് ഡാഫോഡിൽസ് സംഗമം സോക്കർ 2023 ഫുട്ബാൾ ടൂർണമെൻറ് മത്സരങ്ങൾക്ക് വർണാഭമായ തുടക്കം.
ഡിസംബർ ഒന്നുവരെ നാലാഴ്ചകളായി തുടരുന്ന മത്സരങ്ങൾ വൈകീട്ട് ആറ് മുതൽ ഓൾഡ് ഖർജ് റോഡിലുള്ള ഇസ്കാൻ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. നാലു ടീമുകളും ടീം ഓണർമാരും കുരുന്നുകളും അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി ലുഹ ഗ്രൂപ് ചെയർമാനും സംഗമം മുൻ പ്രസിഡൻറുമായ ബഷീർ മുസ്ലിയാരകം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ബി.വി. ഫിറോസ് അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവർ ഗ്രൂപ് ചെയർമാൻ ടി.എം. അഹ്മദ് കോയ, ഡാഫോഡിൽസ് ഗ്രൂപ് എം.ഡി ഹൈസം ആദം, സീ ടെക് ഗ്രൂപ് ഡയറക്ടർ അസീസ് കടലുണ്ടി, സോന ജ്വല്ലറി പ്രതിനിധി ശ്രീജിത്ത്, ടീ ടൈം റിയാദ് ഡയറക്ടർ എം.വി. ഹസ്സൻ കോയ, കെ.എൻ. അഡ്വർടൈസിങ് ഡയറക്ടർ എസ്.എം. യൂനുസ് കുഞ്ഞി, മുൻ സംഗമം പ്രസിഡൻറ് ഐ.പി. ഉസ്മാൻ കോയ, ജിദ്ദ കാലിക്കറ്റ് കമ്മിറ്റി മുൻ കൺവീനർ എസ്.എം. യൂനുസ്, എം.വി. നൗഫൽ, എൻജി. ഹുസൈൻ ആലി, ജബ്ബാർ കണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ സ്വാഗതവും വൈസ് പ്രസിഡൻറ് എം.എം. റംസി നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ അവുതത്തെ എഫ്.സിയും പാർട്ടി ഓഫിസ് റോയൽസും മാറ്റുരച്ചു. ആദ്യ പകുതിയുടെ 15 മിനിറ്റിൽ ഫ്രീ കിക്കിലൂടെ അവുതത്തെ എഫ്.സിയുടെ നദീം നേടിയ എകപക്ഷീയ ഗോളിലൂടെ പാർട്ടി ഓഫിസ് റോയൽസിനെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി നദീമിനെ തെരഞ്ഞെടുത്തു.
രണ്ടാം മത്സരത്തിൽ റവാബി എഫ്.സിയും കല്ലുമേൽ എഫ്.സിയും മാറ്റുരച്ചു. ആദ്യ പകുതിയുടെ 24ാം മിനിറ്റിൽ റവാബി എഫ്.സിയുടെ തബ്ഷീർ നേടിയ ഗോളിലൂടെ കല്ലുമേൽ എഫ്.സിയെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി തബ്ഷീറിനെ തെരഞ്ഞെടുത്തു. ഹാഷിം, പി.കെ.വി. അബ്ദുറഹ്മാൻ, വി.എസ്. അഹ്മദ് കോയ, കെ.വി. അൻവർ, സാജിദ് റഹ്മാൻ, കെ.പി. ഹാരിസ്, എം.വി. അഹ്മദ് റഹ്മാൻ കുഞ്ഞി, സകരിയ മൊല്ലൻറകം, അഹ്മദ് കോയ, മിർഷാദ് ബക്കർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സ്പോർട്സ് കൺവീനർ റിസ്വാൻ അഹ്മദ്, ജോയൻറ് സെക്രട്ടറിമാരായ കെ.വി.പി. ജാസ്സിം, ഡാനിഷ് ബഷീർ, പബ്ലിസിറ്റി കൺവീനർ എൻ.എം. റമീസ്, എക്സിക്യൂട്ടിവ് മെംബർമാരായ എസ്.വി. ഹനാൻ, പി.എ. സകീർ, പി.ടി. അൻസാരി, ഇ.വി. ഡാനിഷ്, അലി ജാഫർ, ഷഹൽ അമീൻ, നദീം അഹ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സംഗമം കുടുംബിനികളും കുട്ടികളുമടക്കം 600ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.