കെ.​എം.​സി.​സി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദമ്മാം കെ.എം.സി.സി രക്തദാന ക്യാമ്പ്

ദമ്മാം: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 'അന്നം നൽകുന്ന നാടിന് ജീവരക്തം' ശീർഷകത്തിൽ ദമ്മാം കെ.എം.സി.സി നടത്താറുള്ള രക്തദാന ക്യാമ്പ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ സംഘടിപ്പിച്ചു. ദമ്മാം കെ.എം.സി.സിയുടെ 40ാം വാർഷികംകൂടി ആഘോഷിക്കുന്ന അവസരത്തിൽ നൂറോളംപേർ രക്തം ദാനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര അധ്യക്ഷത വഹിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പ് കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്‌തു. ബ്ലഡ് ബാങ്ക് മാനേജർ ഹാരിസ് അലി അൽ-ഖഹ്ത്വാനി രക്തദാനം നടത്താനെത്തിയവരെ അഭിനന്ദിച്ചു. ചന്ദ്രിക മലപ്പുറം ബ്യൂറോ ചീഫും മാപ്പിളപ്പാട്ടു ഗായകനുമായ പി.എ. അബ്ദുൽഹയ്യ് മുഖ്യാതിഥിയായി.കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, ആലിക്കുട്ടി ഒളവട്ടൂർ, അബ്ദുറഹ്‌മാൻ പൂനൂർ, ഇഖ്‌ബാൽ ആനമങ്ങാട്, ഖാദർ തുടങ്ങിയവർ സംസാരിച്ചു.

സെൻട്രൽ ആശുപത്രി പ്രതിനിധി ഇബ്രാഹിം അതീഖ് അൽ-ഉമരി, സെൻട്രൽ കമ്മിറ്റി ട്രഷറർ അസ്‌ലം കൊളക്കോടൻ, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ ഇരിക്കൂർ, ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് കോഓഡിനേറ്റർ മഹമൂദ് പൂക്കാട്, മെഡിക്കൽ വിങ് കൺവീനർ ഷരീഫ് പാറപ്പുറത്ത്, മലപ്പുറം ജില്ല പ്രസിഡന്റ് കെ.പി. ഹുസൈൻ, റഹീമ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. അബ്ദുസമദ്, അഷ്‌റഫ് ആളത്ത്, ജൗഹർ കുനിയിൽ, ഖാദർ അണങ്കൂർ, സലാം മുയ്യം, സൈനുൽ ആബിദീൻ, ഷിറാഫ് മൂലാഡ്, അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ദീൻ, ഷിബിലി ആലിക്കൽ, കെ.വി. അബ്ദുറഹ്‌മാൻ,

ബൈജു കുട്ടനാട്, വി.പി. നിസാർ, ഷബീർ രാമനാട്ടുകര, വഹീദ് റഹ്‌മാൻ, മുഹമ്മദ് കരിങ്കപ്പാറ, മൻസൂർ, ഉണ്ണീൻകുട്ടി, ജമാൽ ആലമ്പാടി, കരീം, മുജീബ് കോഡൂർ, ഉബൈസ് വട്ടോളി, ഷിഹാബ് കപ്പൂർ, നൗഷാദ് ദാരിമി, ആഷിഖ്, സാദിഖ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാതാക്കൾക്കും കെ.എം.സി.സി പ്രവർത്തകർക്കും ഭക്ഷണക്കിറ്റ് ദമ്മാം റെഡ് ടേബിൾ റസ്റ്റാറന്റ് തയാറാക്കി വിതരണം ചെയ്‌തു. ക്യാമ്പിന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും മെഡിക്കൽ വിങ് ചെയർമാൻ ഷൗക്കത്ത് അടിവാരം നന്ദിയും പറഞ്ഞു.

Tags:    
News Summary - Dammam KMCC Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.