ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ദ്യ​ഘ​ട്ട അ​പേ​ക്ഷ​ക​ൾ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ കു​മ്പ​ള​ത്ത്​ ശ​ങ്കരപി​ള്ള​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ബി​ജു ക​ല്ലു​മ​ല കൈ​മാ​റു​ന്നു

ദ​മ്മാം ഒ.​ഐ.​സി.​സി അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ കെ.​പി.​സി.​സി​ക്ക് കൈ​മാ​റി

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ വി​വി​ധ ജി​ല്ല ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലൂ​ടെ ല​ഭി​ച്ച 2023 - 2025ലേ​ക്കു​ള്ള അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​ക്ക് റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി​ജു ക​ല്ലു​മ​ല കൈ​മാ​റി.

ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങി​യ കാ​മ്പ​യി​ൻ ഡി​സം​ബ​ർ 31നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള അം​ഗ​ത്വ കാ​ർ​ഡ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ കൈ​യൊ​പ്പോ​ടു​കൂ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ദ​മ്മാം, ഖോ​ബാ​ർ, സൈ​ഹാ​ത്ത്, ഖ​ത്വീ​ഫ്, റ​ഹീ​മ, ജു​ബൈ​ൽ, അ​ബ്‌​ഖൈ​ഖ്, അ​ൽ​അ​ഹ്സ, ഹ​ഫ​ർ അ​ൽ-​ബാ​ത്വി​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച ആ​ദ്യ​ഗ​ഡു അ​പേ​ക്ഷ​ക​ളാ​ണ് കൈ​മാ​റി​യ​ത്.

ര​ണ്ടാം​ഘ​ട്ട അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ര​ണ്ടാം വാ​രം കൈ​മാ​റു​മെ​ന്ന് ബി​ജു ക​ല്ലു​മ​ല അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട അം​ഗ​ത്വ കാ​ർ​ഡു​ക​ൾ ഡി​സം​ബ​ർ ആ​ദ്യ​വാ​രം ദ​മ്മാ​മി​ൽ വി​ത​ര​ണം ചെ​യ്യും. മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 0501245153, 0502959891, 0507444183 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.