റി​യാ​ദ്​ അ​സീ​സി​യ ദാ​റു​ൽ ഫു​ർ​ഖാ​ൻ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി

സൗ​ദി ദേ​ശീ​യ​ദി​ന​മാ​ഘോ​ഷി​ച്ച് ദാ​റു​ൽ ഫു​ർ​ഖാ​ൻ മ​ദ്​​റ​സ

റി​യാ​ദ്: റി​യാ​ദ് അ​സീ​സി​യ ഏ​രി​യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത​പ​ഠ​ന​സം​രം​ഭ​മാ​യ ദാ​റു​ൽ ഫു​ർ​ഖാ​ൻ മ​ദ്​​റ​സ സൗ​ദി അ​റേ​ബ്യ​യു​ടെ 93ാമ​ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യി. കി​ഡ്സ്‌, ചി​ൽ​ഡ്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഡ്രോ​യി​ങ്, ക​ള​റി​ങ് മ​ത്സ​ര​വും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പോ​സ്റ്റ​ർ ​മേ​ക്കി​ങ്, സൗ​ദി ച​രി​ത്ര​ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി സൗ​ദി ച​രി​ത്ര​ത്തി​​ന്റെ ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ഫാ​യി​സ് അ​ബൂ​ബ​ക്ക​ർ കു​ട്ടി​ക​ളു​ടെ ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ദ്​​റ​സ അ​ധ്യാ​പ​ക​രാ​യ ഹ​നീ​ഫ മാ​സ്​​റ്റ​ർ, അ​ബ്​​ദു​റ​സാ​ഖ്‌ സ്വ​ലാ​ഹി, വ​ലീ​ദ് ഖാ​ൻ, അ​ബ്​​ദു​റ​സാ​ഖ് മൂ​ത്തേ​ടം അ​മീ​ന, ന​ജ്മ, റൂ​ബി, ന​ജ്മ, സ​ഹ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ഫ​ഹ്‌​ന​സ്, അ​സ്‌​ലം ചാ​ലി​യം, സാ​ജി​ദ് കൊ​ച്ചി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​റി​നു​ കീ​ഴി​ൽ അ​സീ​സി​യ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദാ​റു​ൽ ഫു​ർ​ഖാ​ൻ മ​ദ്​​റ​സ​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​രു​ന്ന​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0508859571, 0540958675 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Darul Furqan Madrasah announces Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.