ദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്റെ നേത്യത്വത്തില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അൽ ഖോബാര്‍ തുക്ബയിലെ ജെര്‍ജീര്‍ റസ്റ്റാറന്റുമായി സഹകരിച്ച് ഫെബ്രവരി നാലിന് ഷിറമാൾ ലുലു ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയില്‍ മെഗാ ക്വിസ്, പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.
എഴാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മെഗാ ക്വിസ് മത്സരം ഒരുക്കിയിട്ടുള്ളത്. ഒരോ ടീമിലും മൂന്ന് പേര് വീതം ആറു ടീമുകളാണ് മത്സരിക്കുന്നത്.
പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഒരുക്കിയിട്ടുള്ളത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുന്നതായും രജിസ്ട്രേഷന് നജീബ് അരഞ്ഞിക്കല്‍ (0506801259), താജു അയ്യാരില്‍ (0592672211), അനില്‍ കുമാര്‍ (0566934054) എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അണ്ടര്‍ 18 ഫുട്ബാള്‍ മേള ഫെബ്രുവരിയില്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ദമ്മാം ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കാളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങള്‍ സ്കൂള്‍ അധികൃതരെയും ഇന്ത്യന്‍ അംബാസറെയും നേരിട്ട് സമീപിച്ച് ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വര്‍ത്തസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്റ് സി.കെ. ഷഫീക്, ജന. സെക്രട്ടറി അഷ്റഫ് ആലുവ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷമീം കാട്ടാക്കട, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ കുമാര്‍, സാദിക് അയ്യാലില്‍, ജെര്‍ജീര്‍ റസ്റ്റാറന്റ് എം.ഡി താജുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.