ആലപ്പുഴ സ്വദേശിനി ദമ്മാമിൽ മരിച്ചു

ദമ്മാം: കാൻസർ ബാധയെ തുടർന്ന്​ ദമ്മാം സെൻട്രൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ മലയാളി വനിത  മരിച്ചു. ആലപ്പുഴ തിരുവമ്പടി സ്വദേശിനി നെസി സൈനുദ്ദീനാണ്​ മരിച്ചത്​. 

രണ്ട് മാസം മുമ്പാണ്  ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരാഴ്ചക്ക്​ ശേഷം തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ സഹായത്തോടെ ആശുപത്രിയിലെത്തിയപ്പോഴാണ് ​സ്​തനാർബുദം ബാധിച്ചിട്ടുണ്ടെന്നറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം മൂര്‍ധന്യാവസ്ഥയിലാണെന്ന് വ്യക്തമായി. മരുന്നുകളൊടൊന്നും പ്രതികരിക്കാത്ത അവസ്ഥയിലായതിനാല്‍ വ​​െൻറിലേറ്ററിലായിരുന്നു.

നെസിക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മാനസികാസ്വാസ്​ഥ്യമുള്ളയാളാണ​െ​ത്ര. ഭാര്യ ഉപേക്ഷിച്ചു പോയ ഈ മകന് വിവാഹ പ്രായമായ ഒരു മകളുണ്ട്. പേരക്കുട്ടിയുടെ വിവാഹം  നടത്താനുളള വക തേടിയാണ് വാര്‍ധക്യത്തില്‍   ജോലി തേടി പ്രവാസ ഭൂമിയില്‍ എത്തിയത്. ഇവർക്ക്​ സ്വന്തമായി വീടില്ലായിരുന്നു. നേരത്തെ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ ജോലി ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.