ജിദ്ദ: മൂവാറ്റുപുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പെഴകാപ്പിള്ളി വാഴച്ചാലിൽ റിയാസ് ബഷീർ (36) ആണ് സൗദി ജർമൻ ഹോസ്പി റ്റലിൽ തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
നാലു ദിവസം മുമ്പ് ലിഫ്റ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് മരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജോലിക്കിടെയായിരുന്നു കുഴഞ്ഞു വീണത്.
ലാൻഡ് മാർക്ക് - സെൻറർ പോയിൻറ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ സഫ അൽ മാനാർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഫറസിൽ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരൻ റിൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.