ഉംറക്ക് വന്ന വള്ളുവമ്പ്രം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

റാബക്: ഉംറ തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശി കുറ്റി പള്ളിയാളി മരക്കാർ ആണ് മരിച്ചത ്​. ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാമധ്യേ റാബകിനടുത്ത മീഖാത്ത് ജുഹ്ഫ പള്ളിക്കടുത്ത് ബസ് നിർത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

റാബക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച ദുഹർ നമസ്കാരത്തിന് ശേഷം റാബക് ഖബർ സ്ഥാനിൽ ഖബറടക്കി.

നിയമ നടപടികൾക്കും ഖബറടക്കത്തിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്്ദുൽ ഗഫൂർ ചേലേമ്പ്ര, കുഞ്ഞിക്കോയ തങ്ങൾ, അബ്​ദുൽ ഖാദർ പാങ്ങ്, അനസ് മണ്ണാർക്കാട്, മുസ്​തഫ വലിയപറമ്പ്, അബ്​ദുൽ ഹാഫിസ് ഒളമതിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.