ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. അസീസിയ പച്ചക്കറി മാർക്കറ്റിൽ ജീവനക്കാരനായ ആലപ്പുഴ സ്വദേശി മജീ ദാണ്​ (60) മരിച്ചത്​. രണ്ടുദിവസം മുമ്പ്​ നെഞ്ചുവേദനയെ തുടർന്ന് ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് അ​േഞ്ചാടെയായിരുന്നു അന്ത്യം.

തോണ്ടൻകുളങ്ങര നജിദ മനസിൽ അബ്​ദു മുഹമ്മദ്‌ കുഞ്ഞി​​െൻറയും സുഹ്‌റ ബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നജിദ, നിഷാദ്. മൃതദേഹം നാട്ടിൽ കൊണ്ടു​പോകാനായി അനന്തര നടപടികൾക്കായി സുഹൃത്തുക്കൾക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ രാജു പാലക്കാട് രംഗത്തുണ്ട്.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.