അൽ-ഖർജ്: മലയാളി അൽഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി കാളന്തിരുത്തി സ്വദേശി കള്ളിയത്ത് യൂനുസ് (47) ആണ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി അൽ-ഖർജിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒമ്പത് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. കുഞ്ഞിമൊയ്തീനാണ് പിതാവ്. പരതേയായ നഫീസ മാതാവും. ഭാര്യ: ഷരീഫ, ജുവൈരിയ ഏക മകൾ. സെയ്തലവി, ശംസുദ്ദീൻ, ഖാലിദ് എന്നീ സഹോദരങ്ങൾ സൗദിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് കെ.എം.സി.സി ജീവകാരുണ്യവിഭാഗം കൺവീനർമാരായ തെന്നല മൊയ്തീൻ കുട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.