ഖമീസ് മുഷൈത്ത്: ഖമീസിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പാതായിക്കര കുട്ടിപാറയിലെ മാലമ്പി ഹംസയുടെ മകൻ അബ്ദുൽ റ ഷീദിെൻറ (46) മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് അബ്ദുൽ റഷീദ് മരിച്ചത്. വ്യാഴാഴ്ച അവാശി പള്ളിയിൽ ജനാസ നമസ്ക്കാരത്തിന് ശേഷം അബഹ എയർപോർട്ടിൽ നിന്നും മൃതദേഹം സൗദി എയർലൈൻസിൽ റിയാദ് വഴി കോഴിക്കോേട്ടക്ക് കൊണ്ടുപോയി.
മൃതദേഹം പാതായിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്ന് അബ്ദുൽ റഷീദിെൻറ അയൽവാസിയും സുഹൃത്തുമായ സാബു പെരിന്തൽമണ്ണ പറഞ്ഞു. ആദ്യമായാണ് അസീറിൽ രണ്ട് ദിവസം കൊണ്ട് മൃതദേഹത്തിെൻറ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായതെന്ന് അസീർ പ്രവാസി സംഘം റിലീഫ് ടീം അംഗം സലീം കൽപറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.