ജിദ്ദ: സൗദി പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ യമൻ പ്രസിഡൻറ് അബ്ദുറബ് ബ് മൻസൂർ ഹാദിയുമായി ചർച്ച നടത്തി. യമനിനോടുള്ള നിലപാടിൽ ഒരു മാറ്റവുമുണ്ടാകില്ല െന്നും അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനുള്ള സഹായം തുടരുമെ ന്നും അമീർ ഖാലിദ് ബിൻ സൽമാൻ ആവർത്തിച്ചു വ്യക്തമാക്കി.
യമനിൽ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ സ്ഥാപിക്കുന്നതുവരെ സഹായം തുടരും. യമനിെൻറ സുരക്ഷ സൗദിയുടെ സുരക്ഷയുടെ ഭാഗമാണ്. അതിനെ വേർപ്പെടുത്താനാവില്ല. ഇറാൻ സഹായത്തോടെ ഹൂതികളുടെ അട്ടിമറികളേയും കലാപത്തേയും ചെറുക്കുന്നതിനും യമനിെൻറ െഎക്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും നിയമാനുസൃത ഗവൺമെൻറിന് സൗദിയുടെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും പ്രതിരോധ സഹമന്ത്രി പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് യമൻ പ്രസിഡൻറ് നടത്തിവരുന്ന ശ്രമങ്ങളെ അമീർ ഖാലിദ് ബിൻ സൽമാൻ എടുത്തുപറഞ്ഞു. യമനിലെ സൗദി അംബാസഡർ മുഹമ്മദ് സഇൗദ് ആലുജാബിറിന് പുറമെ യമൻ വൈസ് പ്രസിഡൻറ് ജനറൽ അലി മുഹ്സിൻ സ്വാലിഹ്, യമൻ പ്രധാനമന്ത്രി ഡോ. മുഇൗൻ അബ്ദുൽ മലിക്, യമൻ ഉപപ്രധാനമന്ത്രി ഡോ. സാലിം ഖൻബശി, യമൻ പ്രസിഡൻറ് ഒാഫിസ് മേധാവി ഡോ. അബ്ദുല്ല അലീമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.