റിയാദ്: റിയാദിലെ സ്നേഹക്കൂട്ടായ്മയായ ഉണർവ് മരുഭൂമിയിൽ പുതപ്പുകൾ വിതരണം ചെയ്തു. തണുപ്പ് കാലത്ത് മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്മാർക്കാണ് പുതപ്പുകളും കമ്പിളി വസ്ത്രങ്ങളും വിതരണം ചെയ്തത്. റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ തുമൈർ മരുഭൂമിയിലാണ് കഴിഞ്ഞ ദിവസം വിതരണം നടത്തിയത്.
സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് തുവ്വൂർ, കെ.പി. മജീദ് പതിനാറുങ്ങൽ, നാസർ വണ്ടൂർ, ബാബു വാളപ്ര, ഒ.പി. നാസർ, റഷീദ് ചുങ്കത്തറ, അഖിനാസ് എം. കരുനാഗപ്പള്ളി, ബഷീർ, നവാസ്, വാജിദ് തുമൈർ, സലിം പുളിക്കൽ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
50ഓളം പേർക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്. വരുംവർഷങ്ങളിലും ഇത് തുടരുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.