നികുതി ദായകരെ കബളിപ്പിച്ച് അഴിമതി നടത്താൻ രാഷ്ട്രീയക്കാർക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മതി. അത്രയും വേണോ എന്ന ചോദ്യം തള്ളിക്കളയാനും കഴിയില്ല. എന്നാൽ, അഴിമതിക്കാർക്ക് പകൽവെളിച്ചത്തിലെ മുന്നറിയിപ്പാണ് പാലാരിവട്ടം പാലം. അഴിമതിയുടെ വൻ സ്മാരകം ഈ പകൽക്കൊള്ളയിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന് കരിങ്കല്ലിൽ കൊത്തിവെച്ച പോലെ വ്യക്തമാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിസ്സാരക്കാരല്ല. പൊതുജനം എപ്പോഴും ചോദിക്കാറുള്ള സംശയമാണ് അഴിമതിയിൽ കൊമ്പൻ സ്രാവിെൻറ നിർവചനം അഥവാ അർഥം. തെളിവ് എന്ന ഇര കൊളുത്തിയ ചൂണ്ടയിൽ കുരുക്കിയ പോലെ കൊമ്പൻ സ്രാവിനെ പിടിച്ചുകൊണ്ടുവന്നാൽ മാത്രമേ അഴിമതിക്ക് വംശനാശം വരുള്ളൂ.
നിയമങ്ങൾ അസ്ഥാനത്താക്കി വളഞ്ഞ വഴിയിലൂടെ കോടികൾ സമ്പാദിക്കുന്ന പ്രവണത ഇന്ത്യയിൽ പ്രത്യേകം കേരളത്തിൽ ഭയരഹിതമായി വാഴുകയാണ്. തെളിവില്ലാതെ കേസിൽ നിന്നും കുരുക്ക് അഴിച്ചു വരുന്നവർക്ക് പാലാരിവട്ടം പാലം അനായാസ വഴിയാകില്ല ഇനി ഒരുക്കുക. കാരണം അത് രാത്രിയും പകലും പഞ്ചവടി പാലമായി യാത്രക്കാരിൽ അവശേഷിക്കും.
മന്ത്രി മന്ദിരംതന്നെ കൈക്കൂലിയുടെ ഗുരു പട്ടം കെട്ടുമ്പോൾ പൊതുജനം അതറിയുന്നില്ല എന്ന് പറഞ്ഞു ചിരിച്ചു സമ്പാദിച്ച അതേ ജനപ്രതിനിധികൾ പുതുക്കിപ്പണിയുന്ന പാലാരിവട്ടം പാലം അവരെ നോക്കി ശപിക്കാതിരുന്നാൽ നല്ലത് എന്ന് ആഗ്രഹിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.