ബുറൈദ: മുന്നാക്ക സമുദായങ്ങളെ കൂടെനിർത്തുന്നതിനുവേണ്ടി പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്ന സമീപനം ഭരണകർത്താക്കൾ സ്വീകരിക്കരുതെന്നും ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സമസ്ത സംഘടനകൾ പോരാട്ടം തുടരുമെന്നും സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.
വരും കാലങ്ങളിൽ മതബോധമുള്ള യുവത പൊതു ഇടങ്ങളിൽ സജീവമാകാൻ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്ര പ്രചോദനമാകുമെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സംഗമത്തിൽ ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു.
അബ്ദുസമദ് മൗലവി വേങ്ങൂർ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഹസീബ് പുതിയങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറസാഖ് അറക്കൽ, നാസർ ദാരിമി എന്നിവർ സംസാരിച്ചു. 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫിെൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മുന്നേറ്റയാത്ര ഡിസംബർ ആറിന് തുടങ്ങി ജനുവരി 26 വരെയുള്ള പര്യടനത്തിെൻറ ഭാഗമായാണ് ബുറൈദയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.