‘ഡോ​ക്ട​ർ വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കം; പൊ​ലീ​സി​ന്റേ​ത് ഗു​രു​ത​ര അ​നാ​സ്ഥ’

ജി​ദ്ദ: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​യാ​ളു​ടെ കു​ത്തേ​റ്റ് യു​വ ഡോ​ക്ട​ർ കൊ​ല്ല​പ്പെ​ട്ട​ത് പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര അ​നാ​സ്ഥ​യാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ മ​ഹ്ജ​ർ മേ​ഖ​ല ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ്ര​സ്താ​വി​ച്ചു. ല​ഹ​രി​ക്ക​ടി​മ​യും അ​ക്ര​മാ​സ​ക്ത​നു​മാ​യ പ്ര​തി​യെ ഒ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വ​ലി​യ വീ​ഴ്ച​യാ​ണ്.

ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള സ​മാ​ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന നി​ര​ന്ത​ര ആ​വ​ശ്യ​ത്തി​നു നേ​രെ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​വ​ഗ​ണ​ന​യു​ടെ കൂ​ടെ ഫ​ല​മാ​ണ് ഡോ​ക്ട​ർ വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​മെ​ന്നും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​വ​ർ​ജ​ന ന​യം കേ​ര​ള​ത്തി​ൽ നോ​ക്കു​കു​ത്തി​യാ​യി.

വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ന്ന സ​ന്ദീ​പ് ല​ഹ​രി​ക്ക​ടി​മ​യാ​ണ്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ്. ബോ​ധ​വ​ത്ക​ര​ണം കാ​ര്യ​മാ​യി ഫ​ലം ചെ​യ്യി​ല്ല​യെ​ന്ന തി​രി​ച്ച​റി​വ് സ​ർ​ക്കാ​റി​ന് ഉ​ണ്ടാ​വ​ണം. പ​ക​രം മ​ദ്യ​ത്തി​ന്റെ ല​ഭ്യ​ത ഇ​ല്ലാ​താ​ക്ക​ണം. അ​ത് മാ​ത്ര​മാ​ണ് പ​രി​ഹാ​രം.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും കി​ട്ടാ​താ​കു​മ്പോ​ൾ അ​തി​ന് അ​ടി​മ​യാ​യ​വ​രെ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്ക​ണം. കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും ആ​ശ്വാ​സം ന​ൽ​കു​ന്ന ന​ട​പ​ടി ആ​യി​രി​ക്ക​ണം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ഹ്ജ​ർ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് സം​യു​ക്ത ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Doctor Vandana's murder-negligence on the part of the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.