ജിദ്ദ: സൗദിക്കകത്തുനിന്ന് ഹജ്ജിനായി രജിസ്റ്റർ ചെയ്യുന്നവരുടെയും അവരുടെ ആശ്രിതരുടെയും ഇഖാമ കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും ഉണ്ടാവണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരുടെ ഇഖാമ കാലാവധി ആറുമാസം ഇല്ലെങ്കിൽ അവർ ഉടൻ പുതുക്കണം. രേഖ പുതുക്കുന്നതോടെ ഹജ്ജ് രജിസ്‌ട്രേഷൻ ഭേദഗതി ചെയ്യാതെതന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ 'ഇഅതമർന' അപേക്ഷയിലോ വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ മന്ത്രാലയം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കായിരിക്കും ഇപ്രാവശ്യം ഹജ്ജിന് അവസരം ഉണ്ടാവുക. രജിസ്റ്റർ ചെയ്തവരിൽനിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. അറിയിപ്പ് കിട്ടുന്നമുറക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.