ബുറൈദ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
സൂപ്പർ സൈൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം അൻവർ നൂറനാട് ഉദ്ഘടനം ചെയ്തു. ആഗോളീകരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ലോകത്തിന്റെ നാലാം ശക്തിയായി ഉയർത്തിക്കൊണ്ടുവരാൻ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സാമ്പത്തിക വിദഗ്ധനായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുജീബ് ഓതായി അധ്യക്ഷത വഹിച്ചു . ഖുബൈബ്, മനോജ് തോമസ്, സുധീർ കായംകുളം (ഒ.ഐ.സി.സി), ഫൈസൽ ആലത്തൂർ (കെ.എം.സി.സി), നിഷാദ് പാലക്കാട് (പ്രവാസി വെൽഫെയർ), അസ്കർ തായി (സൗദി ഇന്ത്യൻ ഇസ്ലാഹി), അബ്ദുറഹിം ഫാറൂഖി, അബ്ദു സാക്കിർ (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു. സനോജ് പത്തിരിയൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.