ജിദ്ദ: രോഗികളായ ഹജ്ജ് തീർഥാടകർ മരുന്നുകളും മെഡിക്കൽ കുറിപ്പടികളും മറക്കരുതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉപദേശം. വിട്ടുമാറാത്ത രോഗമുള്ളവർ യാത്രക്കിടയിലും പുണ്യഭൂമിയിലെത്തിയ ശേഷവും മതിയായ ഡോസ് മരുന്നുകളും കുറുപ്പടിയും കൂടെ കരുതേണ്ടതിന്റെ പ്രധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഇത് ഹജ്ജ് കർമങ്ങൾക്കിടയിൽ മരുന്നുകൾ തെരയുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ‘നിങ്ങൾക്ക് വിട്ടുമാറാത്ത രോഗമുണ്ടെങ്കിൽ മതിയായ അളവിൽ മരുന്നും അംഗീകൃത കുറിപ്പടിയും കരുതണം. മരുന്നുകൾ നല്ലനിലയിൽ സൂക്ഷിക്കുക, മറ്റുള്ളവരുടെ മരുന്നുകളുമായി കലരാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും മരുന്ന് ലഭിക്കണമെങ്കിൽ അംഗീകൃത കുറിപ്പടി ഫാർമസിസ്റ്റിനെ അറിയിക്കുക’ എന്ന് ഇൻഫോഗ്രാഫിക്കിലൂടെ ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.