റിയാദ്: സാമൂഹികരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു.
പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഷാജു വാലപ്പൻ നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ്. ഡിസംബർ എട്ടിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
മൊറാർജി ദേശായി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവൻ റാം സ്ഥാപിച്ച ദലിത് സംഘടനയാണ് ഭാരതീയ ദലിത് സാഹിത്യ അക്കാദമി. ദീർഘകാലമായി പ്രവാസിയും വ്യവസായിയുമായ ഷാജു വാലപ്പൻ റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനാണ്.
തൃശൂർ കല്ലേറ്റുംകര സ്വദേശിയാണ്. സാധാരണക്കാരുടെയും പ്രത്യേകിച്ച് ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും ചികിത്സക്കും വിദ്യാഭ്യസത്തിനും ഷാജു വാലപ്പൻ നൽകിവരുന്ന സഹായങ്ങളുടെ നീണ്ട ചരിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ലിൻസിയാണ് ഭാര്യ. നോവൽ, നോവ, നേഹ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.