ജുബൈൽ: ഓസ്ട്രിയയിൽ നടക്കുന്ന ലോക രാജ്യങ്ങളിലെ പാർലമെൻറ് സ്പീക്കർമാരുടെ അഞ്ചാമത് ലോക സമ്മേളനത്തിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ ശൂറാ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽശൈഖ് നയിക്കും. ഇൻറർ-പാർലമെൻററി യൂനിയനാണ് തലസ്ഥാനമായ വിയനയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.
ആഗോള സമാധാനവും സുസ്ഥിര വികസനവും കൂടുതൽ ഫലപ്രദമായ ബഹുരാഷ്ട്രവാദത്തിന് പാർലമെൻററി നേതൃത്വം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന് ഓസ്ട്രിയൻ പാർലമെൻറ് ആതിഥേയത്വം വഹിക്കും. ഇൻറർ-പാർലമെൻററി യൂനിയൻ നടത്തുന്ന ഭീകരവിരുദ്ധതയെക്കുറിച്ചുള്ള ആദ്യത്തെ ആഗോള പാർലമെൻററി ഉച്ചകോടി നടന്നിരുന്നു.
കോവിഡ് പകർച്ചവ്യാധിക്ക് എതിരെയുള്ള ആഗോള പ്രതികരണം, ആസൂത്രണം, കാലാവസ്ഥാ വ്യതിയാനം, തെറ്റിധരിപ്പിക്കുന്ന വിവരങ്ങൾ, യുവജന പങ്കാളിത്തം, ലിംഗസമത്വം, തീവ്രവാദം എന്നീ വിഷയങ്ങളിൽ പാർലമെൻറ് അംഗങ്ങൾ വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.