ജി​ദ്ദ​യി​ൽ മ​യ​ക്കു​മ​രു​ന്നു ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​രെ പി​ടി​കൂ​ടി​യ​പ്പോ​ൾ

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ജി​ദ്ദ​യി​ൽ പി​ടി​കൂ​ടി

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ 12,98,886 ആം​ഫെ​റ്റാ​മൈ​ൻ മ​യ​ക്കു​​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ഡ്ര​ഗ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ജി​ദ്ദ ഇ​സ്‌​ലാ​മി​ക് പോ​ർ​ട്ട് വ​ഴി ഇ​ല​ക്ട്രി​ക് ഓ​വ​നു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ സ​കാ​ത്ത് ടാ​ക്‌​സ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വ സ്വീ​ക​രി​ക്കേ​ണ്ട ര​ണ്ടാ​ളു​ക​ൾ റി​യാ​ദ് മേ​ഖ​ല​യി​ൽ​നി​ന്നും ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നും പി​ടി​യി​ലാ​യി.

ഒ​രാ​ൾ സ്വ​ദേ​ശി പൗ​ര​നും മ​റ്റൊ​രാ​ൾ സു​ഡാ​നി പൗ​ര​നു​മാ​ണ്​. ഇ​വ​രെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Drug pills seized in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.