വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം സൗദിയിൽ ഇ-വിസ സംവിധാനം

ജിദ്ദ: പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതി റദ്ദാക്കി എല്ലാ വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറുന്ന പുതിയ സംരംഭം സൗദി വിദേശ കാര്യാലയങ്ങൾ ആരംഭിച്ചു. ക്യൂ.ആർ കോഡ് വഴി വിസ ഡാറ്റകൾ വായിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇ-വിസ സംവിധാനം.

ജോലി, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ട് മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും അതിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യ, യു.എ.ഇ, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് പുതിയ സംരംഭത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - E-Visa system in Saudi instead of visa stamping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.