മദീനക്കടുത്ത്​ ഭൂചലനം; നാശനഷ്​ടങ്ങളില്ല

മദീന: മദീനക്കടുത്ത്​ നേരിയ ഭൂചലനം. മദീന നഗരത്തിൽ നിന്ന്​ 14 കിലോമീറ്റർ അകലെ ഇന്നലെ ​ഉച്ചക്ക്​ 2.59 നാണ്​ ഭൂചലനമുണ്ടായത്​. റിക്​ടർ സ്കെയിൽ 2.5 രേഖപ്പെടുത്തി. ജിയോളജി വകുപ്പിന്​ കീ​ഴിലെ ഭൂചലന നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്​ഥിരീകരിച്ചു​. പരിസര മേഖലയിൽ ഭൂചലന ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്​. ഭൂചലനത്തിൽ നാശനഷ്​ടങ്ങളൊന്നും റി​പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ മദീന മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഖാലിദ്​ മുബാറക്​ അൽജുഹ്​നി വ്യക്​തമാക്കി. ഉച്ചക്ക്​ മൂന്ന്​ മണിയോടെയാണ്​ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്​. ജിയോളജി വകുപ്പ്​ വിദഗ്​ധർക്കൊപ്പം സ്​ഥലം സന്ദർശിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ മേഖല സിവിൽ ഡിഫൻസ് മേധാവി ജനറൽ അബ്​ദുറഹ്​മാൻ അൽ ഹർബി നിർദേശിച്ചതായും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - earthquake-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.