റിയാദ്: സൗദിയും ഖത്തറും തമ്മിൽ സാമ്പത്തിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന സാമ്പത്തിക സഹകരണ സമിതിയുടെ 122ാമത് യോഗത്തിന്റെ ഭാഗമായി സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആനും ഖത്തർ ധനകാര്യ മന്ത്രി അലി അൽകുവാരിയുമാണ്ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സാമ്പത്തിക മേഖലയിൽ സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ധാരണപത്രം ഒപ്പിടുന്നതെന്ന് അൽജദ്ആൻ പറഞ്ഞു. മേഖലയിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് പൊതുമേഖലയിലെ മൈക്രോ ഫിനാൻഷ്യൽ നയങ്ങളും നിയന്ത്രണങ്ങളും നിയമനിർമ്മാണവും ഉൾപ്പെടുന്നതാണിതെന്നും അൽജദ്ആൻ പറഞ്ഞു.
അതേ സമയം, സൗദിയും ഖത്തറും തമ്മിലുള്ള ധാരണപത്രത്തിെൻറ പ്രാധാന്യവും സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യവും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അതിെൻറ ഫലപ്രദമായ പങ്കും ഖത്തർ ധനകാര്യ മന്ത്രി അൽ കുവാരി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.