റിയാദ്: സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ എന്നിവയുടെ സന്തുലിതാവസ്ഥക്ക് പ്രാധാന്യമുണ്ടെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ജി20 രാജ്യങ്ങളുടെ ഊർജ ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
യോഗത്തിൽ കാർബൺ സാങ്കേതികവിദ്യകളിലെ സൗദിയുടെ മികവിനെ മന്ത്രി പ്രശംസിച്ചു. സീറോ കാർബൺ സമ്പദ്വ്യവസ്ഥയുടെ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ ഒരു മാതൃകയാകാനും ശുദ്ധമായ ഊർജത്തിെൻറ ഉൽപാദനത്തിലും കയറ്റുമതിയിലും ആഗോള നേതാവാകാനുമുള്ള സൗദിയുടെ ആഗ്രഹം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ വർഷാവസാനത്തോടെ പുനരുപയോഗ ഊർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷി 44 ജിഗാവാട്ടിലെത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ അദ്ദേഹം സൂചിപ്പിച്ചു.
റാസൽഖൈർ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഹൈഡ്രജൻ ഉൽപാദന കേന്ദ്രവും 2027ഓടെ പ്രതിവർഷം ഒമ്പത് ദശലക്ഷം ടൺ ശേഷി കൈവരിക്കുന്ന ഒരു വലിയ കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് പ്രോജക്റ്റും സ്ഥാപിക്കുന്നതിനെ കുറിച്ച് ഊർജ മന്ത്രി സൂചിപ്പിച്ചു.
ജി20 പ്രവർത്തനങ്ങൾക്കുള്ളിൽ സുസ്ഥിര ഊർജത്തിലേക്കും ന്യായമായ ഊർജ സംക്രമണത്തിലേക്കും മാറുന്നതിനുള്ള നയങ്ങൾ ഒക്ടോബർ മൂന്നും നാലും തീയതികളിൽ ബ്രസീലിലെ ഫോസ് ഡോ ഇഗ്വാസു നഗരത്തിൽ നടന്ന ജി20 ഉൗർജ ഗ്രൂപ് യോഗത്തിൽ ചർച്ച നടത്തി.
പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനും ശുദ്ധമായ ഊർജ മേഖലകളിലെ നവീകരണങ്ങളെ പിന്തുണക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ്. അതോടൊപ്പം അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ജി20 യുടെ ശ്രമങ്ങളുടെ ചട്ടക്കൂടിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.