ഹാഇൽ: ബലിപെരുന്നാൾ ദിനത്തിൽ ഹാഇലിൽ ഐ.സി.എഫിന്റെയും രിസാല സ്റ്റഡി സർക്കിളിന്റെയും നേതൃത്വത്തിൽ പ്രകൃതി രമണീയമായ മുരിങ്ങാതോട്ടത്തിൽ ‘പെരുന്നാൾ നിലാവ്’ എന്ന പേരിൽ വേറിട്ട ആഘോഷമൊരുക്കി. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും കസേരകളിയും മുതിർന്നവർക്കായി വടംവലിയും ഷൂട്ടൗട്ട് മത്സരവും നടത്തി.
ഔഷധച്ചെടികളെ കുറിച്ച് പ്രവാസി കർഷകൻ ബീരാൻ മലപ്പുറം ക്ലാസ് നയിച്ചു. മരുഭൂമിയെ മരുപ്പച്ചയാക്കിയ മലയാളികളുടെ അഭിമാനമായ പ്രവാസി കർഷകരായ ബീരാൻ, ഷിഹാബ് എന്നിവരെ ഐ.സി.എഫ് ഉപഹാരം നൽകി അനുമോദിച്ചു. ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, റഷാദി കൊല്ലം എന്നിവർ പെരുന്നാൾ നിലാവ് ഉദ്ഘാടനം ചെയ്തു. ബലിപെരുന്നാൾ വിഭാവനം ചെയ്യുന്നത് സഹനത്തിന്റെയും ക്ഷമയുടെയും വിളംബരമാണെന്ന് മുനീർ സഖാഫി വെണ്ണക്കോട് പെരുന്നാൾ സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു.
അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ഹസൻ സഖാഫി ആലപ്പുഴ, അബ്ദുറഹീം കായംകുളം, നൗഫൽ പറക്കുന്ന്, റഷിക്ക് വിളയൂർ, ബാസിത് മുക്കം, ഷാജഹാൻ അസ്ലമി ആറാട്ടുപുഴ, അലി ഉപ്പള എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം സഅദി പാലക്കാട് ഏകോപനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും റിഷാബ് കാന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.