ജിദ്ദ: സൗദി അറേബ്യ ഈദുൽ ഫിത്വർ ആഘോഷത്തിന്‍റെ നിറവിൽ. 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തീകരിച്ചാണ് രാജ്യെമങ്ങുമുള്ള സ്വദേശികളും വിദേശികളുമായ വിശ്വാസികൾ അത്യാഹ്ളാദപൂർവം ഇൗദുൽ ഫിത്വർ ആഘോഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി തുടരുന്ന നിയന്ത്രണങ്ങൾ പൂർണമായും മാറ്റിയ ശേഷമുള്ള ആദ്യത്തെ പെരുന്നാളിനെ ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയുമാണ് ആളുകൾ വരവേറ്റത്. ഇൗദ് നമസ്കാര വേളയിൽ വിവിധ മേഖലകളിലെ പള്ളികളും ഇൗദ് ഗാഹുകളും നിറഞ്ഞു കവിഞ്ഞു. അതതു മേഖല ഗവർണർമാർ വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കാളികളായി. നമസ്കാര ശേഷം ഇൗദാംശസകൾ കൈമാറി.
ഇരുഹറമുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ജനലക്ഷങ്ങളാണ് പെങ്കടുത്തത്. ഹറമുകളിലെ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ പരിസര പ്രദേശങ്ങളിൽ നിന്ന് ശനിയാഴ്ച രാത്രി മുതൽ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ നാഇഫ്, ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ തുടങ്ങിയവർ മക്ക ഹറമിലെ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുത്തവരിലുൾപ്പെടും.
നമസ്കാരവേളയിൽ ഹറമിനകവും പുറത്തെ മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. മക്ക ഹറമിലെ നമസ്കാരത്തിനും ഖുതുബക്കും ഡോ. സ്വാലിഹ് ബിൻ ഹുമൈദ് നേതൃത്വം നൽകി. ജീവിതത്തിെൻറ അവശേഷിക്കുന്ന കാലം പ്രയോജനപ്പെടുത്തണമെന്നും നന്മകളിൽ വ്യാപൃതരാകണമെന്നും ഹറം ഇമാം ഖുതുബയിൽ വിശ്വാസികളോട് ആവശ്യപ്പെട്ടു. സമയത്തിന് മുേമ്പ ഒാടുക. ദീർഘനാളത്തെ പ്രതീക്ഷയിൽ വഞ്ചിതരാകരുത്. മരണം കൂടെയുണ്ടെന്ന് ഒാർക്കുക. നല്ല ഗുണങ്ങളുള്ളവൻ അനുഗ്രഹിക്കപ്പെടും. ചീത്ത കൂട്ടുള്ളവന് വിജയമുണ്ടാകില്ല. നാവിനെ കാത്തു സൂക്ഷിക്കാത്തവൻ ഖേദിക്കും. ദുഷ്പ്രവണതകളിൽ പ്രവേശിക്കുന്നവർ കുറ്റരോപിതനാകും. ജനങ്ങളിൽ ഏറ്റവും ഉത്തമൻ ദൈവ ഭക്തിയുള്ളവനാണെന്നും ഹറം ഇമാം ഉദ്ബോധിപ്പിച്ചു.
ഇൗദ് സുദിനത്തിൽ നന്ദിയുടെ പ്രകടനങ്ങളിലൊന്നാണ് മുസ്ലിംകൾ തമ്മിലുള്ള വർധിച്ച ആശയവിനിമയും ബന്ധുക്കളും പരിചയക്കാരും തമ്മിലുളള സന്ദർശനവും. അത് ഹൃദയങ്ങളെ അടുപ്പിക്കും. കുടുംബ ബന്ധങ്ങളെ ഉൗട്ടിഉറപ്പിക്കും. കലഹങ്ങൾ ഇല്ലാതാക്കും. പ്രശ്നങ്ങൾ പരിഹരിക്കും. സന്തോഷമുണ്ടാക്കും. സ്നേഹവും െഎക്യവുമുള്ള ഒരു സമൂഹത്തിെൻറ രൂപീകരണത്തിെൻറ അടിത്തറകളിലൊന്നാണെന്നും ഇസ്ലാമിക സാഹോദര്യത്തിെൻറ പ്രകടനവുമാണെന്നും ഹറം ഇമാം പറഞ്ഞു. ഹൃദയങ്ങളുടെ ശുദ്ധീകരണത്തിനും ആത്മാക്കളുടെ അനുരഞ്ജനത്തിനുമുള്ള മഹത്തായ അവസരമാണ് ഈദ്. വെറുപ്പിെൻറയും അസൂയയുടെയും കുത്തൊഴുക്കുകൾ കഴുകിക്കളയാനും ശത്രുതയുടെ കാരണങ്ങൾ ഇല്ലാതാക്കാനുമുള്ള അവസരമാണെന്നും ഹറം ഇമാം പറഞ്ഞു.
മസ്ജിദുന്നബവിയിലും സ്വദേശികളും വിദേശികളും സന്ദർശകരുമടക്കം ലക്ഷങ്ങൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കാളികളായി. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസലും മസ്ജിദുന്നബവിയിലെ നമസ്കാരത്തിൽ പെങ്കടുത്തു. നമസ്കാരത്തിനും ഖുതുബക്കും ഡോ. അലി ബിൻ അബ്ദുഹ്മാൻ അൽഹുദൈഫി നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പൊതു വിനോദ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഗാനമേള, ടൂർ, ബോട്ട് യാത്ര തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മലയാളി കൂട്ടായ്മകളും ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.