റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഈദ് ഇശൽ’ എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ഒന്നു വരെ മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഗീതപരിപാടിയും നൃത്തനൃത്യങ്ങളും അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ കോഓഡിനേറ്റർ പി.എസ്. കോയ ചേലേമ്പ്ര സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. എയർ ഇന്ത്യ റിയാദ് എയർപോർട്ട് മാനേജർ വിക്രം ഉഭ ഉദ്ഘാടനം ചെയ്തു.
സംഘടനയെ കുറിച്ച് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് വിവരിച്ചു. ഡോ. കെ.ആർ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ അസീസ് പവിത്ര, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, സിദ്ദീഖ് തുവ്വൂർ, അഷ്റഫ് ചേലേമ്പ്ര, സാറ ഫഹദ്, യൂസഫ് കാക്കഞ്ചേരി, കെ.കെ. സൈതലവി, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ സലിം ആർത്തിയിൽ, നാസർ ലെയ്സ്, സുബൈർ കുമ്മിൾ, ഡാനി ഞാറക്കൽ, ടോം സി. മാത്യു ചാമക്കാലായിൽ, നൂറുദ്ദീൻ, സജീർ ഖാൻ ചിതറ, ഷാനവാസ് വെമ്പിളി, സുധീർ കുമ്മിൾ, സുധീർ പാലക്കാട്, വി.പി. നൗഫൽ, നബീൽ മുഹമ്മദ്, അജ്ന, ബാബു പൊറ്റെക്കാട്, ഉണ്ണികൃഷ്ണൻ കൊല്ലം, സജീർ സലിം പൂവാർ, സനൽ ഹരിപ്പാട്, നൗഷാദ് പാലമലയിൽ, സിംന നൗഷാദ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷെഫീന സ്വാഗതവും ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ജി.എം.എഫ് അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ, മജീദ് ചിങ്ങോലി, ഷാജി മഠത്തിൽ, പി.എസ്. കോയ ചേലേമ്പ്ര, ഷാജഹാൻ കാഞ്ഞിരപ്പള്ളി എന്നിവരെയും ആദരിച്ചു. കുഞ്ഞിമുഹമ്മദ്, റഹിം, സത്താർ മാവൂർ, നിഷ ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും സേബ സലിന്റെ വയലിൻ വാദനവും ആവേശമായി. ആശ സലിം, ഷഫ്ന, ടിനു ആൻറണി എന്നിവർ അവതാരകരായി. നവാസ് കണ്ണൂർ ശബ്ദ സംവിധാനത്തിന് നേതൃത്വം നൽകി. നസീർ കുന്നിൽ, മുന്ന എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി. നൂറനാ മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.