ഖസീം പ്രവിശ്യയിൽ ഭക്ഷ്യയോഗ്യമല്ലാത്ത എട്ട്​ ടൺ കോഴിയിറച്ചി പിടികൂടി

ബുറൈദ: ഭക്ഷ്യയോഗ്യമല്ലാത്ത എട്ട്​ ടണ്ണിലധികം കോഴിയിറച്ചി പിടികൂടി. ഖസീം പ്രവിശ്യ മുനിസിപ്പാലിറ്റിക്ക്​ കീഴിലെ ദേര ബലദിയ ബ്രാഞ്ച്​ ഒാഫീസാണ്​ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച്​ ഉപ​യോഗശ്യൂന്യമായ​ കോഴിയിറച്ചി പിടികൂടിയത്​. രാജ്യനിവാസികൾക്ക്​ നൽകുന്ന സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധാലുവാണെന്ന്​ മേയർ എൻജി. മുഹമ്മദ്​ ബിൻ മുബാറക്​ അൽമജാലി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന്​ യാതൊാരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Eight tons of inedible chicken meat was seized in Qazim province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.