റിയാദ്: അടുത്തവർഷം മുതൽ വീട്ടുജോലിക്കാരുടെ തൊഴിൽ കരാറുകളെ ഇൻഷുറൻസുമായി ബന്ധിപ്പിക്കും.2022െൻറ തുടക്കം മുതൽ പ്രാബല്യത്തിൽവരുന്ന ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് വ്യവസ്ഥ ബന്ധിപ്പിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് സൗദി സെൻട്രൽ ബാങ്കിെൻറ (സമ) സഹകരണത്തോടെ നടപ്പാക്കും. മുസാനദ് പ്ലാറ്റ്ഫോമിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ബ്രോക്കറേജ് കരാറുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
'സമ'യും ആഭ്യന്തര മന്ത്രാലയവും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് തീരുമാനം നടപ്പാക്കാനുള്ള സംവിധാനം മന്ത്രാലയം തയാറാക്കുകയും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഈ കരാറിലൂടെ തൊഴിലാളി രോഗിയായാൽ ചികിത്സക്കും മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനും കഴിയുന്ന തരത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതും തൊഴിലാളികൾക്ക് ഗുണമായി കണക്കാക്കപ്പെടുന്നു. ഇതിന് പുറമെ തൊഴിലുടമക്ക് തൊഴിലാളി ഒളിച്ചോടുകയോ മറ്റോ ചെയ്യുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായകമാകും. ഗാർഹിക തൊഴിൽ കരാറുമായി ഇൻഷുറൻസ് ബന്ധിപ്പിക്കാനുള്ള ശിപാർശക്ക് ഈ വർഷം മേയ് മാസത്തിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.